ഫുട്‌ബോൾ: ജഴ്‌സി പ്രകാശനം

Tuesday 24 June 2025 12:20 AM IST

തൃശൂർ: ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് വരൂ, തൃശൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനത്തിൽ ഫുട്‌ബോളാണ് ആവേശം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സൗഹൃദ ടൂർണമെന്റിന്റെ ജഴ്‌സി പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ അദ്ധ്യക്ഷനായി. എ.സി.പി സലീഷ് എൻ.ശങ്കർ, എക്‌സൈസ് സി.ഐ വി.ജെ.റോയ്, കോർപ്പറേഷൻ എൻജിനിയർ മഹേന്ദ്ര, ഇസാഫ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ബി.സതീഷ്, നർക്കോട്ടിക് സെൽ എ.എസ്.ഐ സനീഷ് ബാബു എന്നിവർ സംസാരിച്ചു. 26ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് മത്സരം. തൃശൂർ പ്രസ് ക്ലബ് ടീം പൊലീസ് ടീമുമായും എക്‌സൈസ് ടീം കോർപ്പറേഷൻ ടീമുമായും ഏറ്റുമുട്ടും.

ലഹരി ദിനാചരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്‌ബോൾ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ നിർവഹിക്കുന്നു