തെരുവ് നിറഞ്ഞ് വിജയാരവം

Tuesday 24 June 2025 1:44 AM IST

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിച്ചതോടെ നിലമ്പൂർ നഗരമെങ്ങും ആഘോഷ ലഹരിയിലായി. അന്തിമഫലം വരും മുമ്പേ വിജയാരവം മുഴങ്ങി. നാടെങ്ങും മധുര വിതരണവും തുടങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. പടക്കവും പൂത്തിരിയും കത്തിച്ച് പ്രവർത്തകർ ആവേശം കൊണ്ടു. പാർട്ടി ചിഹ്നങ്ങളും പതാകയുമേന്തിയ പ്രവർത്തകർ അലങ്കരിച്ച വാഹനങ്ങളിൽ നിരത്തിലിറങ്ങി. ചെണ്ടമേളവും ബാൻഡ് മേളവും നിരത്തുകളെ ശബ്ദമുഖരിതമാക്കി. പച്ച നിറത്തിലുള്ള തൊപ്പികളും വർണ്ണക്കടലാസുകളും പീപ്പികളും വീഥികളിൽ നിറഞ്ഞു.

തുറന്ന വാഹനത്തിൽ ആര്യാടൻ ഷൗക്കത്തും ജനങ്ങളെ അഭിവാദ്യം ചെയ്യാനെത്തി. ഷാഫി പറമ്പിൽ എം.പി, ഡി.സി.സി പ്രസിഡന്റ്‌ വി.എസ്.ജോയി, വിഷ്ണുനാഥ് എം.എൽ.എ എന്നിവരും വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. നിലമ്പൂർ നഗരത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ചന്തക്കുന്ന് വരെ നീണ്ടു. ആടിയും പാടിയും ആരവം മുഴക്കിയും പ്രവർത്തകരും നേതാക്കളും കൂടെക്കൂടി. യു.ഡി.എഫ്-മുസ്ലിം ലീഗ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. യു.ഡി.എഫ് നേതാക്കളായ പി.കെ.ഫിറോസ്, വി.ടി.ബൽറാം, അബിൻ വർക്കി എന്നിവർക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും നൃത്തച്ചുവടുകൾ വച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. ഇതാണ് ന്യൂജെൻ വൈബ് എന്ന് നിലമ്പൂർ ഒന്നടങ്കം പറഞ്ഞ കാഴ്ച. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ സജീവമായി വിജയാഘോഷത്തിൽ പങ്കുകൊണ്ടു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള നിരവധി പേരും വിജയാഘോഷത്തിൽ പങ്കുചേർന്നതോടെ. വലിയ ഗതാഗതക്കരുക്ക് രൂപപ്പെട്ടു. പ്രവർത്തകർ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ എടുത്തുയർത്തി. ആര്യാടൻ ഷൗക്കത്തിന്റെ പിതൃ സഹോദരൻ നിര്യാതനായതിനെത്തുടർന്ന് വൈകിട്ട് മൂന്നിന് ആഘോഷം അവസാനിപ്പിച്ചു.

 ഷൗ​ക്ക​ത്ത് ​ആ​ദ്യം​ ​എത്തിയത് ​ഉ​മ്മ​യു​ടെ​ ​മു​റി​യി​ൽ

ഫ​ലം​ ​വ​ന്ന​ ​ശേ​ഷം​ ​ആ​ര്യാ​ട​ൻ​ ​ഹൗ​സി​ലെ​ ​വീ​ട്ടി​ലെ​ ​മു​ക​ളി​ലെ​ ​നി​ല​യി​ൽ​ ​നി​ന്ന് ​താ​ഴേ​ക്ക് ​വ​ന്ന​ ​ഷൗ​ക്ക​ത്ത് ​ആ​ദ്യം​ ​പോ​യ​ത് ​ഉ​മ്മ​യു​ടെ​ ​മു​റി​യി​ലേ​ക്കാ​ണ്.​ ​അ​വി​ടെ​ ​മൊ​ബൈ​ലി​ൽ​ ​ഫ​ല​ ​പ്ര​ഖ്യാ​പ​നം​ ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഉ​മ്മ​യെ​ ​ഷൗ​ക്ക​ത്ത് ​വാ​രി​പ്പു​ണ​ർന്നു.​ ​സ​ന്തോ​ഷ​കൊ​ണ്ട് ​ക​ണ്ണീ​ര​ണി​ഞ്ഞ​ ​ഷൗ​ക്ക​ത്ത് ​തന്റെ​ ​വി​ജ​യം​ ​കാ​ണാ​ൻ​ ​പി​താ​വ് ​ആ​ര്യാ​ട​ൻ​ ​മു​ഹ​മ്മ​ദ് ​ഇ​ല്ലാ​ത്ത​തിന്റെ​ ​വേ​ദ​ന​യാ​ണ് ​പ​ങ്കു​വെ​ച്ച​ത്.​

'നി​ല​മ്പൂ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​ൻ​പ​ത് ​വ​ർ​ഷ​മാ​യി​ ​അ​വ​ഗ​ണ​ന​യേ​റ്റ​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ജ​യ​മാ​ണി​ത്.​ ​ഇ​ട​ത് ​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള​ ​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​ആ​ളു​ക​ളു​ടേ​യും​ ​ജ​ന​രോ​ഷം​ ​നി​ല​മ്പൂ​രു​കാ​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​നി​ല​മ്പൂ​ർ​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നു​ള്ള​ത് ​പി​താ​വി​ന്റെ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​ഇ​ത് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ജ​യ​മാ​ണ്.​ ​പ്ര​തീ​ക്ഷി​ച്ച​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ചു". - ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്,​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി

'തോ​ൽ​വി​യു​ടെ​ ​കാ​ര​ണം​ ​പ​രി​ശോ​ധി​ക്കും.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​മെ​ന്ന് ​വി​ല​യി​രു​ത്താ​നാ​കി​ല്ല.​ ​തി​രി​ച്ച​ടി​ ​നേ​രി​ട്ടെ​ങ്കി​ലും​ ​എ​നി​ക്ക് ​ഞാ​നാ​യി​ ​ത​ന്നെ​ ​മ​ത്സ​രി​ക്കാ​നാ​യി.​ ​ഒ​രു​ ​വ​ർ​ഗീ​യ​വാ​ദി​യു​ടെ​യും​ ​പി​ന്തു​ണ​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​ആ​വ​ശ്യ​മി​ല്ല.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​എ​ത്ര​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ലും​ ​നി​ല​പാ​ട് ​അ​തു​ത​ന്നെ.​ ​ത​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​പി​ശ​കു​ണ്ടെ​ന്ന് ​വി​ല​യി​രു​ത്തു​ന്നി​ല്ല.​ ​ജ​ന​ങ്ങ​ളെ​യും​ ​നാ​ടി​നെ​യും​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളാ​ണ് ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്". - എം.​സ്വ​രാ​ജ്,​ എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി

'നി​ല​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​സാ​ധി​ച്ചു.​ ​ബി.​ജെ.​പി​ക്ക് ​വോ​ട്ടു​ക​ളൊ​ന്നും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​അ​ല്പം​ ​കാ​ല​താ​മ​സം​ ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​കു​റ​ച്ചു​കൂ​ടി​ ​വോ​ട്ടു​ക​ൾ​ ​നേ​ടാ​മാ​യി​രു​ന്നു.​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും​ ​നേ​ടി​യ​ ​വി​ജ​യം​ ​വ​ർ​ഗീ​യ​ ​ക​ക്ഷി​ക​ളെ​ ​കൂ​ട്ടു​പി​ടി​ച്ചാ​ണ്.​ ​നി​ല​മ്പൂ​രി​ൽ​ ​ബി.​ജെ.​പി​ ​ഇ​നി​യും​ ​ശ​ക്ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും". - മോ​ഹ​ൻ​ ​ജോ​ർ​ജ്,​ എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി