യു.ഡി.എഫിനൊപ്പം പോകാനായാൽ പോകും : അൻവർ

Tuesday 24 June 2025 1:46 AM IST

മലപ്പുറം: യു.ഡി.എഫിനൊപ്പം മുന്നോട്ട് പോകാനുളള സാഹചര്യമുണ്ടെങ്കിൽ സഹകരിക്കുമെന്നും, അല്ലാത്ത പക്ഷം ജനകീയ മൂന്നാം മുന്നണിയുണ്ടാക്കുമെന്നും പി.വി.അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിന്റെ അടിവേരറുക്കാൻ റിയാസിനെതിരെ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ്. മരുമോനിസം അവസാനിപ്പിക്കും. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശൻ പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. പിണറായിസം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്താൻ തയ്യാറാണ്. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ വേദനിപ്പിച്ചു. മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാവണം. മലയോര കർഷകരുടെ വിഷയങ്ങൾ പരിഗണിക്കാതെ,​ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാതെ 2026ൽ എളുപ്പത്തിൽ ആർക്കും സർക്കാർ രൂപീകരിക്കാനാവില്ല.- അൻവർ പറഞ്ഞു.

 അ​ൻ​വ​ർ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഭൂ​രി​പ​ക്ഷം​ 25,000​ ​ക​ട​ന്നേ​നെ​:​ ​ര​മേ​ശ് ​ചെ​ന്നി​ത്തല

പി.​വി.​അ​ൻ​വ​റി​നെ​ ​ഒ​പ്പം​ ​കൂ​ട്ടി​യി​രു​ന്നെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ 25,000​ ​വോ​ട്ട് ​ക​ട​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​താ​നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​പി.​വി.​അ​ൻ​വ​റി​നെ​ ​കൂ​ടെ​ക്കൂ​ട്ടാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​യു.​ഡി.​എ​ഫ് ​എ​ല്ലാ​ക്കാ​ല​ത്തും​ ​സി.​പി.​എ​മ്മി​നെ​തി​രെ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​വ​രെ​ ​കൂ​ടെ​ക്കൂ​ട്ടി​യി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​ൻ​വ​റി​നെ​ ​കൂ​ടെ​ ​കൂ​ട്ടേ​ണ്ട​താ​യി​രു​ന്നു​ ​എ​ന്നു​ത​ന്നെ​യാ​ണ് ​നി​ല​പാ​ട്.​ ​അ​ൻ​വ​ർ​ ​പി​ടി​ച്ച​ ​വോ​ട്ടും​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​ത്തി​ന്റെ​ ​വോ​ട്ടു​ക​ളാ​ണ്.​ ​ര​ണ്ടു​ത​വ​ണ​ ​എ​ൽ.​ഡി.​എ​ഫ് ​പി​ടി​ച്ച​ ​സീ​റ്റാ​ണ് ​ഇ​ത്ത​വ​ണ​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​തി​രി​ച്ചു​പി​ടി​ച്ച​ത്.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​മാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​ഫ​ലി​ച്ച​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.