പഹൽഗാം ഭീകരർക്ക് അഭയമൊരുക്കിയവർ 5 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ
Tuesday 24 June 2025 12:49 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരർക്ക് താമസം,ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയ പാക് സ്വദേശികളായ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ 5 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ജമ്മുവിലെ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതികളായ പർവായിസ് അഹമ്മദ് ജോതർ,ബാഷിർ അഹമ്മദ് ജോതർ എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശേഷം എൻ.ഐ.എ അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്കു മുൻപ് ഭീകരർക്ക് പഹൽഗാമിൽ പ്രാദേശിക സൗകര്യങ്ങൾ പ്രതികൾ ഏർപ്പാടാക്കിയെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഭീകരാക്രമണമുണ്ടായ കുന്നിൻപ്രദേശത്തിന് സമീപത്തെ താത്കാലിക ടെന്റിലാണ് ഭീകരരെ പാർപ്പിച്ചത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്.