എയർ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി
Tuesday 24 June 2025 12:49 AM IST
വഡോദര: എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ 51കാരൻ വഡോദര വിമാനത്താവളത്തിൽ പിടയിൽ. വഡോദര-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ ഇയാൾ വിമാനത്താവളത്തിൽ ചെക്ക് ഇൻ നടപടികൾക്കിടെയാണ് ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് വിമാനത്തിൽ ഒരു മണിക്കൂറോളം വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.