അൻവറിന്റെ കാര്യത്തിൽ ഉചിതമായ  തീരുമാനമെടുക്കും: കെ.സുധാകരൻ

Tuesday 24 June 2025 2:22 AM IST

കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ റിസൾട്ടാണ് നിലമ്പൂരിലെ യു.ഡി.എഫ് വിജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ കെ. സുധാകരൻ. യു.ഡി.എഫിന്റെ ഐക്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം കൂടിയാണിത്. പി.വി. അൻവർ കോൺഗ്രസിലേക്ക് വരണമെന്ന് തന്റെ വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയും മുന്നണിയുമാണ്. അത് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കെ.സുധാകരൻ പറഞ്ഞു.