ആഹ്ലാദ പ്രകടനം നടത്തി
Tuesday 24 June 2025 1:30 AM IST
കോട്ടയം: നിലമ്പൂരിലെ യു.ഡി.എഫ് വിജയത്തിൽ കോട്ടയത്ത് ആഹ്ലാദ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നഗരം ചുറ്റി നേതാക്കൻമാരും പ്രവർത്തകരും പ്രകടനം നടത്തി. ഗാന്ധിസ്‌ക്വയറിൽ ചേർന്ന പരിപാടിയിൽ പ്രവർത്തകർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കു വെച്ചു. നിലമ്പൂരിലെ വിജയം യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് നേടിയതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ തുടങ്ങിയ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൻമാരുടെയും പ്രവർത്തകരുടെയും സജീവ സാന്നിദ്ധ്യം നിലമ്പൂരിലുണ്ടായിരുന്നു. ഈ വിജയത്തിൽ കോട്ടയത്തിന് വലിയ പങ്കുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.