ബറോഡ കേരള സമാജത്തിന് പുതിയ കമ്മ്യൂണിറ്റി ഹാൾ
വഡോദര : ബറോഡ കേരള സമാജത്തിന്റെ(ബി.കെ.എസ്) നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ മലയാളിയായ വഡോദര മുനിസിപ്പൽ കമ്മീഷണർ അരുൺ മഹേഷ് ബാബു ഉദ്ഘാടനം ചെയ്തു. 63 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബറോഡ കേരള സമാജം ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ഹാൾ നവീകരിച്ചത്. ഇപ്പോൾ മകരപുരയിലുള്ള ഓഫീസ് കം കമ്മ്യൂണിറ്റി ഹാൾ , നിലവിൽ പ്രവാസി ക്ഷേമ വകുപ്പായ നോർക്കയുടെ ഗുജറാത്തിലെ സഹായ കേന്ദ്രമായും , ഗുജറാത്ത് മലയാളി സമാജങ്ങളുടെ കേന്ദ്ര സംഘടനയായ ഫെഗ്മയുടെ ഹെഡ് ഓഫീസായും പ്രവർത്തിക്കുന്നു. തോമസ് ജോസഫ് കൺവീനറായ കമ്മിറ്റിയാണ് പുനർനിർമാണത്തിനു നേതൃത്വം നൽകിയത്. ശൈലേഷ് നായരാണ് കമ്മ്യൂണിറ്റി ഹാളിന്റെ രൂപകൽപന നിർവഹിച്ചത്. ചടങ്ങിൽ ബി.കെ.എസ് മുൻ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ മോഹൻ ബി നായർ, ഫെഗ്മ പ്രസിഡണ്ട് ഡോ. കെ എം രാമചന്ദ്രൻ, ജി.സി.നായർ, തോമസ് ജോസഫ്, അജിത് ജയ്‌പാൽ, കെ. ജയകുമാർ നായർ, പ്രകാശൻ പള്ളിക്കര, സഹദേവൻ കളത്തിൽ, റെസിൻ കൈലാസ് എന്നിവർ സംസാരിച്ചു. സിന്ധു ശശിക്ക് സമാജം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി.