ഒറ്റക്കെട്ടായതിന്റെ ഫലം:അടൂർ പ്രകാശ്

Tuesday 24 June 2025 2:41 AM IST

തിരുവനന്തപുരം:നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു.

വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ, അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലഅതിൽ യു.ഡി.എഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും.അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.