ജനവിധി അംഗീകരിക്കുന്നു: മന്ത്രി പി. രാജീവ്
Tuesday 24 June 2025 2:47 AM IST
കട്ടപ്പന: ഉപതിരഞ്ഞെടുപ്പ് ജനവിധി അംഗീകരിക്കുന്നതായും മറ്റെന്തെങ്കിലും പരിശോധിക്കേണ്ടതുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പി. രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉൾക്കൊള്ളാനുള്ള പാഠങ്ങൾ ഉണ്ടെങ്കിൽ ഉൾക്കൊള്ളും. ജനങ്ങൾക്ക് ഒപ്പം നിന്ന് മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശരിയായ രാഷ്ട്രീയ പോരാട്ടാമാണ് നടത്തിയത്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെയാണ് രംഗത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു.