അനുമോദിച്ചു
Tuesday 24 June 2025 1:55 AM IST
മാന്നാനം: പുനർദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് മെമ്പർ ഹരിപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ജെ രാജു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ പി.പി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശങ്കര നാരായണൻ, മഞ്ജു ജോർജ് എന്നിവർ പങ്കെടുത്തു. 2024,25 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ധനുഷ സ്വാഗതവും ആഷിത ജോർജ് നന്ദിയും പറഞ്ഞു.