കുമരകം സി.എച്ച്.സിയിൽ രാത്രിയും ഒ.പി

Tuesday 24 June 2025 1:56 AM IST

മരകം : കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം നൽകി ചികിത്സ ആരംഭിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി നിർവഹണത്തിന്റെ ഭാഗമായാണ് ആശുപത്രിയിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം ആരംഭിക്കുന്നത്. ആശുപത്രിയിലെ രാത്രികാല ഒ.പി പ്രവർത്തനോദ്ഘാടനം 28 ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സംഘാടക സമിതി രൂപീകരണം നാളെ ഉച്ചകഴിഞ്ഞ് 2 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. കുമരകം തിരുവാർപ്പ്, അയ്മനം പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം വേണമെന്നത്