വനിതാ കമ്മിഷൻ അദാലത്ത്

Tuesday 24 June 2025 1:58 AM IST

കോട്ടയം: കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല അദാലത്ത് ഇന്ന് രാവിലെ പത്തുമണിമുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.