ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വാർത്തയെത്തുന്നു, പിഎസ്‌സി യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: വിവിധ തസ്‌തികകളിലേയ്ക്ക് പിഎസ്‌സി വിജ്ഞാപനമെത്തുന്നു. വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തുടങ്ങി 67 തസ്തികകളിലേക്ക് സംസ്ഥാന, ജില്ലാ തലങ്ങളിലേക്കായി ജനറൽ, സ്‌പെഷ്യൽ, എൻ.സി.എ റിക്രൂട്ടമെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ( ജനറൽ ) 22 തസ്തികകളും ജില്ലാ തലത്തിൽ 12 ഉം സംസ്ഥാനതലം (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ) 5 ഉം സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലത്തിൽ ഒന്നും കൂടാതെ എൻ.സി. എ റിക്രൂട്ട്മെന്റും ഉൾപ്പെടെയാണിത്.
അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
എൽ.പി.എസ് (പട്ടികജാതി) (കാറ്റഗറി നമ്പർ 706/2024), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 219/2024), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 790/2024, 795/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക
ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 323/2024), ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 194/2024), കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കേരള വാട്ടർ അതോറിറ്റിയിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും നേരിട്ടുളള നിയമനം (കാറ്റഗറി നമ്പർ 195/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.