മുട്ട വാങ്ങുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം; എങ്കിൽ ചീമുട്ടയാണോയെന്നറിയാം

Tuesday 24 June 2025 3:28 PM IST

ട്രോളിംഗ് ആയതോടുകൂടി മത്സ്യത്തിന് വില കുത്തനെ കൂടി. ഒരു അയല വാങ്ങണമെങ്കിൽ നൂറ് രൂപ നൽകണമെന്ന സ്ഥിതിയാണ് പലയിടത്തും. അതിൽനാൽത്തന്നെ ആളുകൾ മുട്ട കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഡിമാൻഡേറിയതോടെ വ്യാജ മുട്ടകളും ഇടംപിടിക്കാൻ തുടങ്ങി.

മുട്ടകളിൽ തന്നെ നാടൻ മുട്ടയ്ക്ക് വിലയും ഡിമാൻഡും കൂടുതലാണ്. നാടൻ മുട്ടയാണെന്ന് പറഞ്ഞ് അല്ലാത്തവ വിൽക്കുന്നതായും പറയപ്പെടുന്നു. പലപ്പോഴും മുട്ട തോടിൽ ചെറിയ രീതിയിൽ കളർ പൂശിയൊക്കെയായിരിക്കും ഇതിനെ നാടനാക്കുന്നത്. അത്തരം മുട്ടകളെ തിരിച്ചറിയാൻ ഒരു മാർഗമുണ്ട്.

ഒരു കഷ്ണം ചെറുനാരങ്ങയെടുത്ത് മുട്ട തോടിൽ നന്നായി തേച്ചുകൊടുക്കുക. കളറിൽ മാറ്റം വരുന്നില്ലെങ്കിൽ അത് നാടൻ മുട്ടതന്നെയാണെന്ന് ഉറപ്പിക്കാം.

മുട്ട വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുട്ട കയ്യിലെടുത്ത് കുലുക്കി നോക്കുക. കുലുക്കുമ്പോൽ മുട്ടയുടെ ഉള്ളിൽ നിന്നും വെള്ളം കുലുങ്ങുന്നതുപോലെയൊരു ശബ്ദം കേട്ടാൽ അത് നല്ല മുട്ടയാണ്.


കുറച്ച് വെള്ളത്തിലേക്ക് മുട്ട ഇട്ടാൽ അത് പൊങ്ങി കിടക്കുകയോ ഒഴുകി നടക്കുകയോ ആണെങ്കിൽ ചീഞ്ഞ മുട്ടയായിരിക്കും. മുട്ട വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയാണെങ്കിൽ നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം.
മുട്ട പൊട്ടിച്ചൊഴിക്കുമ്പോൾ വെള്ളയും മഞ്ഞയും കലർന്നിരിക്കുകയാണെങ്കിൽ അത് ചീഞ്ഞ മുട്ടയായിരിക്കും.
മുട്ട പൊട്ടിച്ചു നോക്കുമ്പോൾ മുട്ടയുടെ മഞ്ഞയിൽ ചുവപ്പ് നിറമോ മറ്റോ കാണുകയാണെങ്കിൽ അത് ചീഞ്ഞതാണ്.