പ്രവർത്തന വർഷം ഉദ്ഘാടനം
Wednesday 25 June 2025 12:01 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷൻലീഗിന്റെ പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം വെരൂർ സെന്റ് ജോസഫ് ദൈവാലയത്തിൽ അതിരൂപത ഡയറക്ടർ ഡോ.വർഗ്ഗീസ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹയാ ടോജി അദ്ധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ജോസഫ് കുറശ്ശേരി മുഖ്യസന്ദേശം നൽകി. കുഞ്ഞേട്ടൻ പുരസ്‌കാര ജേതാവ് ജോൺസൻ കാഞ്ഞിരക്കാടിനെയും അതിരൂപത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടിന്റോ സെബാസ്റ്റ്യൻ, ദിവ്യാ മരിയ ജെയിംസ്, ഹയാ ടോജി, കെ.പി മാത്യു എന്നിവരെയും ആദരിച്ചു. ടിന്റോ സെബാസ്റ്റ്യൻ, ജോൺസൻ പെരുമ്പായി, ജോസുകുട്ടി കുട്ടംപേരൂർ, സിസ്റ്റർ കാർമ്മൽ, ടി.എം സ്റ്റാനി, ജൂലി വർഗ്ഗീസ്, ദിവ്യ മരിയ ജെയിംസ്, ജോയൽ ജോസഫ്, റോണി ജോസഫ്, കെ.പി മാത്യൂ, സോണിയ ജോസഫ് എന്നിവർ പങ്കെടുത്തു.