ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ്
Wednesday 25 June 2025 12:02 AM IST
പൊൻകുന്നം : എയ്ഞ്ചൽസ് വില്ലേജിലെ ആശാനിലയം സ്‌പെഷ്യൽ സ്‌കൂളിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പി.ടി.എ പ്രതിനിധി ടി. എം ജോൺ തെങ്ങുംപള്ളിക്ക് നൽകി നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ അരുൺകുമാർ ജി. മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ജിജി നടുവത്താനി, എയ്ഞ്ചൽസ് വില്ലേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റേഷൻ കോ-ഓർഡിനേറ്റർ സി. സി. തോമസ് എന്നിവർ പ്രസംഗിച്ചു. ഏയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ.റോയി മാത്യു വടക്കേൽ സ്വാഗതം പറഞ്ഞു.