പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി
Wednesday 25 June 2025 12:02 AM IST
ചങ്ങനാശേരി : തെരുവുനായ പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വാഴപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി (വാർഡ് 36, 3, 1, 32,33, 23) 54 തെരുവുനായ്കളെ പേവിഷ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി. ചങ്ങനാശേരി നഗരസഭയുടെയും, ചങ്ങനാശേരി ഗവ.വെറ്ററിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ നടന്ന കുത്തിവയ്പിന് ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ് , വാർഡ് കൗൺസിലർമാരായ വിഷ്ണുദാസ്, അഡ്വ.ശിവകുമാർ, ഗീതാ അജി, റെജി കേളംമാട്ട്, ചങ്ങനാശേരി താലൂക്ക് കോഓർഡിനേറ്റർ ഡോ.ഷിജോ ജോസ്, ഡോ.നയൻതാര എന്നിവർ നേതൃത്വം നൽകി.