പേവാർഡ് നിർമ്മാണം
Wednesday 25 June 2025 1:03 AM IST
കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം, പേവാർഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. രോഗികൾക്കായി എട്ട് മുറികളാണ് സജ്ജമാക്കുന്നത്. 10838 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷനാണ് നടത്തിപ്പുചുമതല. സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്നുള്ള ഒരു കോടി രൂപ ചെലവിൽ 2485 ചതുരശ്ര അടിയിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നിർമ്മിക്കുന്നുണ്ട്. പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം.