യുദ്ധവിരുദ്ധ റാലി നടത്തി

Wednesday 25 June 2025 12:09 AM IST

തലയോലപ്പറമ്പ് : ഇസ്രയേൽ ഇറാനിൽ നടത്തുന്ന അതിക്രമത്തിനും ഗാസ അധിനിവേശത്തിനുമെതിരെ സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ടി.എൻ.രമേശൻ, മണ്ഡലം അസി. സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, കെ.എസ്.രത്നാകരൻ, കെ.ഡി.വിശ്വനാഥൻ, കെ.സി.സജി, ബി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.