കൂത്താട്ടുകുളം മേരി അനുസ്മരണം

Wednesday 25 June 2025 12:10 AM IST

തലയോലപ്പറമ്പ് : ആദ്യകാല കമ്മ്യൂണിസ്​റ്റ് പാർട്ടി നേതാവും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന കൂത്താട്ടുകുളം മേരിയുടെ 11-ാമത് ചരമവാർഷികം സി.പി.ഐ വെള്ളൂർ ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വെള്ളൂർ ജംഗ്ഷനിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ടി.പി ജോർജ് പതാക ഉയർത്തി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, കെ.ഡി വിശ്വനാഥൻ, പി.പി.ഷാജി, ടി.എം.വേണുഗോപാൽ, കെ.കെ.സുനിൽകുമാർ, കെ.എൻ.സോണിക, മഹിളാമണി, സുലേഖ ബാബു, ഗിരിജ എന്നിവർ പ്രസംഗിച്ചു.