14കാരിക്ക് ശാരീരിക അസ്വസ്ഥത, പരിശോധിച്ചപ്പോൾ ഏഴ് മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ
Tuesday 24 June 2025 4:47 PM IST
കൊല്ലം: കുളത്തൂപ്പുഴയിൽ പതിനാലുകാരി ഏഴ് മാസം ഗർഭിണി. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ടതിനെത്തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. ഇതുപ്രകാരം കടയ്ക്കൽ സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തു. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിക്ക് കൈമാറും.