മധുരപ്പതിനാറിൽ നക്ഷത്ര

Wednesday 25 June 2025 3:53 AM IST

താരദമ്പതിമാരായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ഇളയ മകൾ നക്ഷത്ര പതിനാറാം പിറന്നാൾ ആഘോഷത്തിൽ. 'ഇത് മധുരപ്പതിനാറ്, പിറന്നാൾ ആശംസകൾ നച്ചുമ്മാ എന്ന് മകളുടെ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ''ആദ്യദിനം മുതൽ ഇന്നുവരെ ഏറ്റവും കൂളായ കുട്ടി. ഹാപ്പി ബർത്ത് ഡേ പൂക്കീ" എന്നാണ് മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജും നക്ഷത്രയ്ക്കും പിറന്നാൾ ആശംസ പങ്കുവച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ടിയാൻ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ മകളായാണ് നക്ഷത്ര അഭിനയരംഗത്തേക്ക് എത്തുന്നത്. 'ലാലണ്ണാസ് സോങ്, എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് നോമിനേഷനിൽ നക്ഷത്ര ഇടംനേടിയിരുന്നു. മമ്മൂട്ടി ചിത്രം 'ദ ഗ്രേറ്റ് ഫാദറിൽ' സഹോദരി പ്രാർത്ഥനയ്ക്കൊപ്പം നക്ഷത്ര പാടിയിട്ടുണ്ട്.