മഹേഷ് നാരായണൻ ചിത്രം ഇൻ ആക്ഷൻ
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ എടപ്പാളിൽ പുനാരംഭിക്കും.മോഹൻലാൽ പങ്കെടുക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. നാലു ദിവസത്തെ ചിത്രീകരണമാണ്. ഇന്ദ്രൻസ് ആണ് ഈ ഷെഡ്യൂളിൽ മറ്റൊരു താരം. ചിത്രത്തിന്റെ ഒൻപതാം ഷെഡ്യൂളാണ്. ശ്രീലങ്കയിൽ ആയിരുന്നു എട്ടാം ഷെഡ്യൂൾ. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഉൾപ്പെടുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. ശ്രീലങ്കയിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. അതേസമയംഎടപ്പാളിനുശേഷം കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം. നയൻതാരയാണ് നായിക.ജൂലായിൽ ആണ് കൊച്ചി ഷെഡ്യൂൾ. കൊച്ചി ഷെഡ്യൂളിൽ മോഹൻലാലും നയൻതാരയും പങ്കെടുക്കുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണന്റെ ചിത്രത്തിൽ ആദ്യമായാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.