എം റ്റൈ റൈറ്റേഴ്സ് കവിത,കഥ ചർച്ച
Wednesday 25 June 2025 12:00 AM IST
തിരുവനന്തപുരം: എം റ്റൈ റൈറ്റേഴ്സിന്റെ 144-ാമത് പ്രതിമാസ സമ്മേളനം സ്റ്റാച്യു തായ്നാട് ഹാളിൽ ഫോറം വൈസ് പ്രസിഡന്റ് ഡോ.ജി.രാജേന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്നു.ആർ.ജയചന്ദ്രൻ,വിജയരാഘവൻ കളിപ്പാൻകുളം,സംഗീത.എസ്.ജെ,മാനുവൽനേശൻ,രുഗ്മിണി രാമകൃഷ്ണൻ എന്നിവർ മലയാളം കവിതകളും ജി.അജിത് സുന്ദർ,എൻ.ഗണേശൻ എന്നിവർ മലയാളം ചെറുകഥകളും സോമരാജൻ.വി,വിശ്വദേവ,അഡ്വ.ജോയി എം.തോമസ്, ഡോ.എൻ.ശ്രീകല എന്നിവർ ഇംഗ്ളീഷ് കവിതകളും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചകളിൽ സുരജ് .ജെ പുതുവീട്ടിൽ,ജി.സുരേന്ദ്രൻ ആശാരി,വിനോദ് കുമാർ.ജി,ബി.കാശി വിശ്വലിംഗം,ഡോ.എൻ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.