കെ.എഫ്.എസ്.എ വജ്രജൂബിലി സമ്മേളനത്തിന് നാളെ തുടക്കം

Wednesday 25 June 2025 1:39 AM IST

തിരുവനന്തപുരം: കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം നാളെ ആരംഭിക്കും.രണ്ടുദിവസങ്ങളിലായി അദ്ധ്യാപകഭവനിൽ നടക്കുന്ന വജ്രജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി മുഖ്യപ്രഭാഷണം നടത്തും.സംഘടനാ പ്രസിഡന്റ് പി.എൻ മനോജ്കുമാർ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് 12.30ന് നടക്കുന്ന പൊതുസമ്മേളനം കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. 27ന് സംഘടന പ്രമേയത്തിന്മേലുള്ള ചർച്ചയും ജനറൽ കൗൺസിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.