അടിയന്തിരാവസ്‌ഥ വാർഷിക സ്മൃതി സംഗമം ഇന്ന്

Tuesday 24 June 2025 8:49 PM IST

കാസർകോട് :അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച ജനാധിപത്യ സംരക്ഷണപോരാട്ട സ്മൃതിസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തിന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്കൃത ഭാരതി ദേശീയ ഉപാദ്ധ്യക്ഷൻ ദിനേശ കാമത്ത് മുഖ്യപ്രഭാഷണം നടത്തും. റിട്ട. ഗവണ്മെന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണഭട്ട് അദ്ധ്യക്ഷത വഹിക്കും. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചവരും ക്രൂരമായ പീഢനങ്ങൾക്കിരയായവരും ജനാധിപത്യ സംരക്ഷണ പോരാളികളും ഉൾപെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകൾ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ അടിയന്തരാവസ്ഥ ജനാധിപത്യ കശാപ്പിന് 50 ആണ്ട് തികയുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ നടക്കും.വാർത്ത സമ്മേളനത്തിൽ പ്രോഗ്രാം കോ ഓഡിനേറ്റർ അഡ്വ.കരുണാകരൻ നമ്പ്യാർ, വി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.