പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കൺവെൻഷൻ
Tuesday 24 June 2025 8:52 PM IST
പേരാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് കൺവെൻഷൻ പേരാവൂർ ഡോ.വി.ഭാസ്കരൻ മെമ്മോറിയൽ ഹാളിൽ കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.എ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. മുരളീധരൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ജോസ് അലക്സാണ്ടർ, വി.വി.വത്സല,യൂണിറ്റ് പ്രസിഡണ്ടുമാരായ സെബാസ്റ്റ്യൻ ജെ. മുക്കാടൻ, കെ. ബാലകൃഷ്ണൻ, കെ.എം. രാമകൃഷ്ണൻ കോളയാട്, കെ.കെ.കുഞ്ഞിക്കണ്ണൻ, ടി.വി.ശ്രീധരൻ, എം.സി.ജോഷ്വാ, ഇ. നാരായണൻ, എം. അനന്തൻ, ബ്ലോക്ക് രക്ഷാധികാരി പി.വി. ചാത്തുക്കുട്ടി,രാജൻ പേരാവൂർ, കെ.കെ. ഫ്രാൻസിസ്, കെ.എം. രാധാമണി, പി.സരോജിനി എന്നിവർ സംസാരിച്ചു.