ജോയി മാളിയേക്കൽ ചരമ വാർഷികദിനം

Tuesday 24 June 2025 8:56 PM IST

കാസർകോട്: പ്രമുഖ കോൺഗ്രസ് നേതാവും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി സി നിർവാഹക സമിതി അംഗവുമായിരുന്ന ജോയി മാളിയേക്കലിന്റെ മൂന്നാം ചരമ വാർഷികദിനത്തിൽ ഡി.കെ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി സി ഓഫീസിൽ നടന്ന പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും ഡി.സി.സി പ്രസിഡന്റ് ഡി.സി സി പി.കെ.ഫൈസൽ ഉദ്‌ഘാടനം ചെയ്തു .ഡി.കെ. ടി.എഫ് പ്രസ്ഥാനം കേരളത്തിൽ ശക്തമാക്കുന്നതിൽ നിർണായക നേതൃത്വം കൊടുത്ത നേതാവായിരുന്നു ജോയി മാളിയേക്കൽ എന്ന് ഡി.സി സി പ്രസിഡന്റ് അനുസ്മരിച്ചു. യോഗത്തിൽ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എ.വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ സെക്രട്ടറി അഡ്വ.എ.ഗോവിന്ദൻ നായർ, നേതാക്കളായ കെ.ഖാലിദ്,എം.പുരുഷോത്തമൻ നായർ ,കരിച്ചേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ. കുഞ്ഞിക്കണ്ണൻ ,ബഷീർ തൽപ്പനാജേ എന്നിവർ സംസാരിച്ചു.