ലഹരി വിരുദ്ധ ദിനാചരണം നാളെ

Tuesday 24 June 2025 8:58 PM IST

പയ്യന്നൂർ : വിമൻസ് ഡെന്റൽ കൗൺസിൽ 'ജാഗ്രത"യുടെ ഭാഗമായി ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ല ശാഖകളായ ഐ.ഡി.എ.കോസ്റ്റൽ മലബാർ, നോർത്ത് മലബാർ എന്നിവരുടെ ആഭിമുഖ്യത്തിൽ നാളെ പയ്യന്നൂരിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് പയ്യന്നൂർ കോളേജിൽകണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി, ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. റിട്ട.അസി.എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.രഘുനാഥ് ക്ലാസ്സെടുക്കും. ഉച്ചക്ക് രണ്ടിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ ഗവ.ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ്, പയ്യന്നൂർ കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികൾ സംഗീത ശിൽപം എന്നിവ അവതരിപ്പിക്കും. ശിൽപി കൂക്കാനം റഹ് മാൻ ലഹരി വിരുദ്ധ സന്ദേശ വഴിയോര ചിത്രരചന നടത്തും. എടാട്ട് പി.ഇ.എസ്. വിദ്യാലയത്തിൽ പോസ്റ്റർ പ്രദർശനവും ഉണ്ടാകും.വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ രശ്മി ഹരിദാസ് , അഹമ്മദ് ഷാഫി , വീണ വിജയൻ, വി.പി.ജയശേഖരൻ സംബന്ധിച്ചു.