യോഗാ ദിനാചരണവും യോഗാ പ്രദർശനം
Wednesday 25 June 2025 1:01 AM IST
മുഹമ്മ : യോഗാദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടേയും നേതൃത്വത്തിൽ നടത്തിയ യോഗാ പ്രദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ജ്യോതിമോൾ സ്വാഗതവും പഞ്ചായത്തംഗം ഫെയ്സി വി. ഏറനാട് നന്ദിയും പറഞ്ഞു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ടി.ചിത്ര യോഗാദിന സന്ദേശം നൽകി. യോഗ പരിശീലക ഡോ. ദേവി എസ്.നായരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും യോഗ അവതരിപ്പിച്ചു.