വായനോത്സവം സംഘടിപ്പിച്ചു
Wednesday 25 June 2025 1:01 AM IST
ചേർത്തല: പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ് വായനോത്സവം സംഘടിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിച്ചു.എസ്.എം.സി ചെയർമാൻ പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യ അതിഥിയായി.പ്രഥമാദ്ധ്യാപിക എൽ.രമ ആമുഖപ്രഭാഷണം നടത്തി. വിദ്യാർത്ഥിനികളായ കാവേരി,ആർദ്ര എന്നിവർ യഥാക്രമം പി.എൻ.പണിക്കർ അനുസ്മരണവും വായനാദിന പ്രതിജ്ഞയും നടത്തി.വി.കെ.സാബു,റജീന സജീവ്,അജി ഇടപ്പുങ്കൽ,ഇസബെൽ നിഷ, ഭാവന,സന്ധ്യ,ഡോ.നിർമ്മല എന്നിവർ സംസാരിച്ചു. പ്രോഗ്രാം മോഡറേറ്റർ ബിജു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.സ്വപ്ന നന്ദിയും പറഞ്ഞു.