പ്രതിഷേധ ധർണ നടത്തി

Wednesday 25 June 2025 12:02 AM IST

ആലപ്പുഴ: നെഹ്രുട്രോഫി ഫിനിഷിംഗ് പോയിൻ്റ്, രാജീവ് ജെട്ടിക്ക് കിഴക്ക് പടിഞ്ഞാറ് 50 മീറ്ററോളം നീളത്തിൽ പുന്നമടക്കായൽതീരത്ത് സംരക്ഷണഭിത്തി ഇല്ലാത്തതിനെതിരെ തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

കഴിഞ്ഞ ദിവസം കാർ കായലിൽ വീണ് ഒരാളുടെ ജീവൻ നഷ്ടപെട്ട ഇവിടെ അപകടമൊഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് സമരത്തിൽ പങ്കെടുത്തനേതാക്കൾ ആവശ്യപ്പെട്ടു. ഫാദർ.നവീൻ മാമൂട്ടിൽ ഉദ്ഘാടനം ചെയ്തു, ബിനു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.ദേവസ്യ പുളിക്കാശേരി, കൊച്ചുത്യോസാമ്മ ടീച്ചർ, ടോമി കടവൻ, കുര്യൻ ജെയിംസ്,തോമസ് കൊറണ്ടകാട്, ടോമി പൂണി യിൽ, ഡയാന ജോയി കുട്ടി, ബേബിച്ചൻ തട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു.