മേഖല കൺവെൺഷൻ

Wednesday 25 June 2025 1:03 AM IST

നെയ്യാറ്റിൻകര:ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളന തീരുമാനം വിശദീകരിക്കുന്നതിനായി വിളിച്ച് ചേർത്ത നെയ്യാറ്റിൻകര മേഖല കൺവെൺഷൻ സംസ്ഥാന ട്രഷറർ എം.എസ്.സുഗൈതകുമാരി ഉദ്ഘാടനം ചെയ്തുമേഖല പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ മേഖല സെക്രട്ടറി ദീപു വിജയൻ സ്വാഗതം പറഞ്ഞു.ജില്ല പ്രസിഡൻ് ആർ.കലാധരൻ ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു,ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.മഹേഷ്,ജില്ലാ കമ്മിറ്റി അംഗം ബി.ചാന്ദിനി,ജില്ലാ വനിത കമ്മിറ്റി പ്രസിഡന്റ് ബിന്ദു ടി.എസ്,മേഖല വനിത സെക്രട്ടറി ബിനിത,പ്രസിഡന്റ് ബിന്ദു.ആർ എന്നിവർ അഭിവാദ്യം ചെയ്തു.മേഖല ട്രഷർ അജീഷ് നന്ദി പറഞ്ഞു.