ഫ്രാൻ പഠനോത്സവം

Wednesday 25 June 2025 1:03 AM IST

നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ നെയ്യാറ്റിൻകരയിൽ പഠനോത്സവം സംഘടിപ്പിച്ചു. ഫ്രാൻ പ്രസിഡന്റ് എസ്.കെ ജയകുമാർ അദ്ധ്യക്ഷനായി. നൂറുൽ ഇസ്ലാം സർവകലാശാല പ്രോ വൈസ് ചാൻസിലർ എം.എസ് ഫൈസൽഖാൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,കൗൺസിലർ കൂട്ടപ്പന മഹേഷ്,അഡ്വ. എസ്.എസ് ഷാജി,ഫ്രാൻ ജനറൽ സെക്രട്ടറി തലയൽ പ്രകാശ് എം.രവീന്ദ്രൻ,ടി.മുരളിധരൻ,ജി.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.