കെ.എസ്.ഗോപി അനുസ്മരണം

Wednesday 25 June 2025 2:03 AM IST

മാന്നാർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്ന കെ.എസ് ഗോപിയുടെ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു അദ്ധ്യക്ഷയായി. ഏരിയാ കമ്മിറ്റിയംഗം ബി.കെ.പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറിമാരായ പി.എൻ ശെൽവരാജൻ, അഡ്വ.എം.ശശികുമാർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.പി പ്രദീപ്, ആർ.സഞ്ജീവൻ, അഡ്വ.സുരേഷ് മത്തായി, പ്രൊഫ.പി.ഡി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.