റോട്ടറി ക്ലബ് ഒഫ് കാരോട്
Wednesday 25 June 2025 1:02 AM IST
പൂവാർ :റോട്ടറി ക്ലബ് ഒഫ് കാരോട് ഏർപ്പെടുത്തിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സർവീസ് അവാർഡ് വിതരണം ചെയ്തു.റോട്ടറി ക്ലബ് ഒഫ് കാരോട് പ്രസിഡന്റ് റൊട്ടേറിയൻ സിന്ധു കുമാന്റെ അദ്ധ്യക്ഷതയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബെൻ ഡാർവിൻ ഉദ്ഘാടനം നിർവഹിച്ചു.എ.ആർ.നന്ദഗോപൻ,റൊട്ടേറിയൻ ഡോ.ജെയിൻ.എ,എ.പോൾ രാജ്,ജോൺ സേവ്യർ.ടി,ജിബിൻ.എസ്,ദേവിക.എസ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.സജു.കെ.ആർ സ്വാഗതം പറഞ്ഞു.റൊട്ടേറിയൻ രാജീവ് മുഖ്യപ്രഭാഷണം നടത്തി,എ.ജി റൊട്ടേറിയൻ ഡോ.രവീന്ദ്രൻ,ട്രഷറർ വിൻസ്, ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ,പ്രോജക്ട് ചെയർമാൻ സതീഷ് കുമാർ,വാർഡ് മെമ്പർ എഡ്വിൻ, സെക്രട്ടറി സജീവ്.എസ്.എച്ച് എന്നിവർ പങ്കെടുത്തു.