മഹാദേവ യോഗ കേന്ദ്രം
Wednesday 25 June 2025 1:02 AM IST
തിരുവനന്തപുരം:സമകാലിക ജീവിതത്തിൽ യോഗയുടെ പങ്ക് അതുല്യമാണെന്ന് പാളയം സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ വിൽഫ്രഡ് പറഞ്ഞു.വഞ്ചിയൂർ മഹാദേവ യോഗ കേന്ദ്രത്തിൽ യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാളയം ഇമാം ഡോ.വി. പി സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.സ്വാമി അശ്വതി തിരുനാൾ ഗുരുവന്ദനം നടത്തി.ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ലോഗോ പ്രകാശനം നിർവഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കാർത്തികേയൻ നായർ,അംബിക,ജിജി വി.ആർ,അഡ്വ.അതുൽ ഉണ്ണികൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.