പി.കെ.കുഞ്ഞ് അനുസ്മരണം
Tuesday 24 June 2025 10:09 PM IST
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ പി.കെ.കുഞ്ഞ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹാജി പി.കെ.കുഞ്ഞ് സാഹിബ് അനുസ്മരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കെ.എം.ജെ.സി ഉലമ സഭ ചെയർമാൻ ഹാജി.എ.എം ബദറുദ്ദീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സാമ്പത്തിക സഹായം എം.എം.ഹസൻ വിതരണം ചെയ്തു. ഭക്ഷ്യധാനക്കിറ്റുകളുടെ വിതരണം മുസ്ലിം ലീഗ് ദേശീയ സമിതിയംഗം അട്ടകുളങ്ങര ഷംസുദ്ദീൻ ഹാജി നിർവഹിച്ചു. മുഹമ്മദ് ബഷീർ ബാബു,കരമന ബയാർ,മുഹമ്മദ് മാഹിൻ,വെമ്പായം നസീർ,വള്ളക്കടവ് നസീർ എന്നിവർ പങ്കെടുത്തു.