പഠനോപകരണ വിതരണം
Wednesday 25 June 2025 1:08 AM IST
അമ്പലപ്പുഴ: സേവാഭാരതി പുറക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വാർഷിക പൊതുയോഗവും പുറക്കാട് വ്യാസ മഹാസഭ ഹാളിൽ നടന്നു. പഠനോപകരണ വിതരണം ജില്ലാ ഗ്രാമവികാസ് പ്രമുഖ് ജി.സുമേഷും വാർഷിക പൊതുയോഗം സേവാഭാരതി ജില്ലാ സെക്രട്ടറി എം.എസ്.മധുസൂദനനും ഉദ്ഘാടനം ചെയ്തു. പുറക്കാട് യൂണിറ്റ് പ്രസിഡന്റ് പ്രവീൺ പരമേശ്വരൻ അദ്ധ്യക്ഷനായി.ഭാരവാഹികൾ: പ്രസിഡന്റ് - ഷൈമ ഷാജി, വൈസ് പ്രസിഡന്റുമാർ- എസ് .രാജേന്ദ്രൻ,കെ.കെ.രാജേന്ദ്രൻ, ജനറൽസെക്രട്ടറി -കെ.രഘു, ജോയിന്റ് സെക്രട്ടറിമാർ - രാജീവൻ,മൃദുല, ട്രഷറർ -ജെസ്സിമോൻ, ഐ.ടി കോർഡിനേറ്റർ-ദീപ, കമ്മിറ്റി അംഗങ്ങൾ -രാധാമോഹൻ,സുജിത്ത്, ഡി.മണിക്കുട്ടൻ, അനിൽകുമാർ, സോണിമോൾ.