സൗജന്യ വൈഫൈ 

Wednesday 25 June 2025 1:33 AM IST

വർക്കല:വർക്കലയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യമായി വൈഫൈ നൽകുന്ന ബി.എസ്.എൻ.എൽ പദ്ധതി ഇന്ന് മുതൽ ലഭ്യമാകും.ഒരുതവണ ഒരു സിം കാർഡിൽ നിന്ന് ഒ.ടി.പി മുഖേന ആക്ടിവേറ്റ് ആകുന്ന ഫോണിൽ രണ്ട് ജി.ബി വരെ ഡേറ്റാ സൗജന്യമായി ലഭിക്കും.ഒ.പിയിൽ എത്തുന്ന രോഗികൾക്കും ആശുപത്രിയിലെ കിടപ്പുരോഗികൾക്കും എല്ലാ ജീവനക്കാർക്കും ആശുപത്രിയിൽ വിവിധ സർവീസിനായി എത്തുന്നവർക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. സൗജന്യ സേവനം ലഭ്യമാകുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്.