അംഗൻവാടി ടീച്ചർക്ക് യാത്രഅയപ്പ്

Wednesday 25 June 2025 12:03 AM IST

ഏങ്ങണ്ടിയൂർ : പഞ്ചായത്ത് ഹാഷ്മി നഗർ രണ്ടാം നമ്പർ അംഗൻവാടിയിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ശാന്തിനി ടീച്ചർക്ക് യാത്രഅയപ്പ് നൽകി. വാർഡ് അംഗം ഗീതു കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.എം.സജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.പവിത്രൻ, മിനി മോൾ എന്നിവർ സംസാരിച്ചു. വിരമിച്ച ശാന്തിനി ടീച്ചർ അംഗൻവാടിക്ക് ടി.വി.സമ്മാനമായി നൽകി.