അഴകു വിടർത്തി അതിരപ്പിള്ളി

Wednesday 25 June 2025 12:06 AM IST

ചാലക്കുടി: ഒരു ദിവസം മഴ വിട്ടുനിന്നെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞുതന്നെ. ജൂൺ പകുതിയോടെ ആർത്തിരമ്പിയ വെള്ളച്ചാട്ടത്തിന് ഏറ്റക്കുറിച്ചിലുണ്ടായെങ്കിലും മനോഹാരതിതയ്ക്ക് കുറവില്ല. ഇതുകൊണ്ടുതന്നെ അവധി ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ കനത്തതിരക്ക് അനുഭവപ്പെട്ടു. കുത്തിന് താഴെ നിന്നുമുള്ള കാഴ്ചയാണ് വിനോദ സഞ്ചാകരികളെ കുളിരണിയിക്കുന്നത്. പൊരിങ്ങൽക്കുത്ത് ഡാമിൽ തിങ്കളാഴ്ചയിലെ ജലനിരപ്പ് 420.12 മീറ്ററാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ബുധനഴ്ച മുതൽ കാലാവസ്ഥയിൽ ഓറഞ്ച് അലർട്ടാണുള്ളത്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പാകട്ടെ 4.01 മീറ്ററാണ്. രണ്ടു ദിവസം മുമ്പ് ഇത് 4.19 മീറ്ററിൽ എത്തിയിരുന്നു. ഈ കാലവർഷത്തിൽ ആറങ്ങാലികടവിൽ ഏറ്റവും കൂടുതൽ ജലനിരപ്പ് രേഖപ്പെടുത്തിയത് മേയ് 30നായിരുന്നു. 4.82 മീറ്റർ.