യോഗാദിനാചരണവും പ്രദർശനവും
Wednesday 25 June 2025 12:08 AM IST
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ അന്തരാഷ്ട്ര യോഗ ദിനാചരണവും യോഗാ പ്രദർശനത്തിന്റെ ഉദ്ഘാടനവും നടത്തി. എസ്.എൻ പുരം തേവർപ്ലാസ ഓഡിറ്റോറിത്തിൽ ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷനായി. മുതിർന്ന യോഗാ പഠിതാവായ കെ.വി.അശോകനെ എം.എൽ.എ ആദരിച്ചു. ഹോമിയോ ഡിസ്‌പെൻസറി വെൽനസ് സെന്ററിലൂടെ 580 പേർക്ക് പരിശീലനം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ലെംസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയ്യൂബ്, യോഗാ ഇൻസ്ട്രക്ടർ കെ.എസ്.മണി, ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എസ്.സരിത, ഡോ. ശാലിന്യ, ടി.എസ്.നദീറ തുടങ്ങിയവർ സംസാരിച്ചു.