ലഹരിക്കെതിരെ സിറ്റി പൊലീസ്

Wednesday 25 June 2025 12:11 AM IST

തൃശൂർ: ലഹരിക്കെതിരെ തൃശൂർ സിറ്റി പൊലീസിന്റെ ഒരു തിരി പൊൻവെട്ടം. ലഹരി വിരുദ്ധദിനമായ 26ന് വടക്കുന്നാഥൻ ക്ഷേത്ര മൈതാനം തെക്കേഗോപുര നടയിലാണ് ഒരു തിരി പൊൻവെട്ടം എന്ന പേരിൽ വൈകീട്ട് 6 മുതൽ 7 വരെ നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ, ടൗൺ അസിസ്റ്റന്റ് കമ്മീഷണർ സലീഷ് എൻ.ശങ്കരൻ എന്നിവരും പങ്കെടുക്കും. ജോയന്റും വേണ്ട പോയന്റും വേണ്ട, പറയാം ബ്രോ നോ ഡ്രഗ്‌സ്, സേവ് ലൈഫ് എന്ന ആപ്ത വാക്യത്തോടുകൂടി അന്നേ ദിവസം വൈകിട്ട് 6ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരിക്കും. അന്നേദിവസം വീടുകളിൽ ലഹരിക്കെതിരെ തിരി തെളിയിക്കുന്നതിന്റെ ഫോട്ടോ 9497975510 എന്ന നമ്പറിൽ അയച്ച് മത്സരത്തിൽ നിങ്ങൾക്കും പാങ്കാളികളാകാം.