ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്
Wednesday 25 June 2025 12:12 AM IST
തൃശൂർ: പീപ്പിൾസ് ആം റെസ്‌ലിംഗ് ഫെഡറേഷൻ ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 28 മുതൽ ജൂലായ് രണ്ട് വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 29ന് വൈകിട്ട് ആറിന് മന്ത്രി വി.അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. അസോ. ദേശീയ പ്രസിഡന്റ് പ്രീതി ജംഗിയാനി അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. ജൂലായ് ഒന്നിന് വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. 27ന് 9.30ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോഗോ പ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജോജി എളൂർ, ജോഷി ഫ്രാൻസിസ്, സുകുമാരൻ, ജയ്‌മോൻ അന്തിക്കാട്, പി.എ.ഹസൻ, എ.യു.ഷാജു എന്നിവർ പങ്കെടുത്തു.