പെൺകുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
Wednesday 25 June 2025 1:47 AM IST
മലയിൻകീഴ്: വിളപ്പിൽ കാവിൻപുറത്തുള്ള പെൺകുട്ടിയെ കടന്നുപിടിക്കുകയും ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തെന്ന പരാതിയിൽ കാവിൻപുറം നൂലിയോട് ചരുവിള വീട്ടിൽ ഓട്ടോ ഡ്രൈവർ എസ്.ശരതി(26)നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 22ന് ഉച്ചയ്ക്ക് കാവിൻപുറം ജംഗ്ഷനിലുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് സംഭവം.