നീറ്റ് മോക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞു;പിതാവ് മകളെ തല്ലിക്കൊന്നു

Wednesday 25 June 2025 12:50 AM IST

മുംബയ്: നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസുകാരിയെ അടിച്ച് കൊന്നു.

പിതാവും സ്കൂൾ പ്രിൻസിപ്പലുമായ ധോണ്ടിറാം ഭോൺസ്ലെയാണ് മകൾ സാധനയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലയിലായിരുന്നു സംഭവം.പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് ലഭിച്ച സാധന ഒരു വർഷത്തിലേറെ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതോടെ പിതാവ് മകളെ വടികൊണ്ട് മർദ്ദക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സാധന വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.അമ്മയുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മകളെ മർദിച്ചതായി ചോദ്യം ചെയ്യലിൽ ധോണ്ടിറാം സമ്മതിച്ചിട്ടുണ്ട്.