റഷ്യൻ ആക്രമണം: യുക്രെയ്നിൽ 16 മരണം
Wednesday 25 June 2025 1:27 AM IST
കീവ് : റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയിനിൽ 16 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡിനിപ്രോയിൽ ഏഴുപേരും സമറിൽ രണ്ടുപേരും കൊല്ലപ്പെട്ടു. വടക്കു കിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ചു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. അതിനിടെ റഷ്യൻ ആക്രമണം ചെറുക്കാൻ കൂടുതൽ പാശ്ചാത്യ സൈനിക സഹായം യുക്രെയിൻ തേടി. നെതർലൻഡ്സിലെ ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കളുമായി സെലൻസ്‌കി കൂടിക്കാഴ്ച നടത്തും. യുക്രെയ്നിൽനിന്നുള്ള 20 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ വ്യോമ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.