കുബേര 'കുബേര" ആയി

Thursday 26 June 2025 4:43 AM IST

ധനുഷിനെ നായകനാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേരയുടെ കളക്‌ഷൻ 100 കോടി കടന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് മുന്നേറ്റം നടത്തുന്നത്. മികച്ച പ്രതികരണം നേടിയിട്ടും തമിഴ്‌നാട്ടിൽ കളക്‌ഷൻ നേടാൻ സാധിക്കാത്തത് ഏറെ അത്ഭുതപ്പെടുത്തുന്നു. തുടർച്ചയായി 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ ധനുഷ് ചിത്രമാണ്. ധനുഷ് രചനയും സംവിധാനവും നിർവഹിച്ച രായൻ ആണ് ആദ്യ 100 കോടി ക്ളബ്. കുബേര 61.13 കോടി ഇന്ത്യയിൽ നിന്ന് നേടി എന്നാണ് റിപ്പോർട്ട്. തെലുങ്ക് പതിപ്പ് 42.65 കോടിയും. തമിഴ്‌നാട്ടിൽ നിന്ന് 14.75 കോടിയും നേടി.

നാഗാർജുനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. രശ്‌മിക മന്ദാന നായികയായി എത്തുന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ്, അമിഗോസ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ആണ് നിർമ്മാണം. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.